നരിനട :പുഷ്പ എൽ പി സ്കൂളിൽ കേരള പിറവി ആഘോഷവും ഹരിത വിദ്യാലയ പ്രഖ്യാപനവും നടത്തി. ഹെഡ് മിസ്ട്രെസ് ബീന ഒ എം സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ബിന്ദു സജി മുഖ്യാതിഥി ആയിരുന്നു. ഹരിത വിദ്യാലയം എന്ന ആശയത്തെ കുറിച്ച് അധ്യാപക പ്രതിനിധി ഷെറിൻ കുര്യൻ കുട്ടികളോട് സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ഡോൺ വിയാനി, നേഹ എസ് ,നിബ മരിയ എന്നിവർ പ്രസംഗിച്ചു.