Trending

കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ റോവർ ആൻഡ് ഗൈഡ്സ് ക്യാമ്പ് സമാപിച്ചു




കല്ലാനോട് : സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ റോവർ ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ യൂണിറ്റ് ക്യാമ്പ് 'കാമ്പിയോ 24' തിളക്കമായി സമാപിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. ജിനോ ചുണ്ടയിൽ നിർവഹിച്ചു.
താമരശ്ശേരി റേഞ്ചർ ഡിസി ജ്യോതിലക്ഷ്മി കെ. ക്യാമ്പിൽ മുഖ്യ പ്രഭാഷണം നടത്തി പി ടി എ പ്രസിഡന്റ്‌ ശ്രീ ഷാജൻ കടുകൻമാക്കൽ അധ്യക്ഷ പ്രസംഗം നടത്തി.. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു മേരി പോൾ സ്വാഗത പ്രസംഗവും, റോവേഴ്സ് ആൻഡ് ഗൈഡ്സ് ലീഡർമാരായ അന്നാ ഫ്രാങ്ക്ലിൻ, സജിത്ത് എന്നിവർ ആശംസ പ്രസംഗവും നടത്തി. റോവർ സ്കൗട്ട് ലീഡർ ശ്രീ ജസ്റ്റിൻ ജോസ് ക്യാമ്പ് വിശദീകരണം നടത്തി. ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ജിജിത പി. നന്ദി പ്രസംഗത്തോടെ ഉദ്ഘാടനം സമാപിച്ചു.
ക്യാമ്പിൽ വടകര എ.എസ്.ഐ. ഗിരീഷ് കുമാർ സാറിന്റെ ലഹരി ബോധവൽക്കരണ ക്ലാസ്, അഡ്വക്കേറ്റ് രാജീവ് മല്ലിശ്ശേരിയുടെ നിയമ ബോധവൽക്കരണ ക്ലാസ് എന്നിവ നടന്നു. കൂടാതെ, എൽഇഡി ബൾബ് നിർമ്മാണ പരിശീലനവും നൽകി.
ഈ ക്യാമ്പ് വിദ്യാർത്ഥികളിൽ പൗരബോധവും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധവും വളർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു.

Post a Comment

Previous Post Next Post