Trending

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒ.പി ടിക്കറ്റിന് ഡിസംബര്‍ ഒന്നു മുതല്‍ 10 രൂപ ഫീസ്; വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുതൽക്കൂട്ടാവുമെന്ന് കലക്ടർ




*കോഴിക്കോട്*: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒ.പി ടിക്കറ്റിന് 10 രൂപ ഫീസ് ഈടാക്കാന്‍ തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. ജില്ല കലക്ടര്‍ സ്നേഹിൽ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം.

മെഡിക്കല്‍ കോളജ് ആശുപത്രി, ഐ.എം.സി.എച്ച്, ഡെന്റല്‍ കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ.പി ടിക്കറ്റ് നിരക്ക് ബാധകമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും മറ്റുമുള്ള ചെലവ് വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിനുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

Post a Comment

Previous Post Next Post