തൊട്ടിൽപ്പാലത്തു നിന്ന് രാവിലെ 5 55. ന് കുണ്ടുതോട്, മുള്ളൻകുന്ന്, ചെമ്പനോട, പെരുവണ്ണാമൂഴി,ചെമ്പനോട, ചക്കിട്ടപ്പാറ, ചെമ്പ്ര, കേളോത്ത്‌വയൽ, കൂരാച്ചുണ്ട്,ബാലുശ്ശേരി വഴി കോഴിക്കോട് ന് സർവീസ് നടത്തുന്ന ksrtc കളക്ഷൻ കുറവാണെന്നതിന്റെ പേരിൽ സർവീസ് നിർത്താൻ പോകുന്നതിൽ ചെമ്പ്ര പൗരസമിതി പ്രതിഷേധിച്ചു. ഈ സർവിസ് സമയം പുനക്രമീകരിച്ചു സർവിസ് തുടരണമെന്ന് പൗരസമിതി ആവശ്യപെട്ടു.ഡോ.പി. ബി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു, പ്രകാശ് ചിറക്കൽ,ഹനീഫ. കെ, റഫീഖ് C.K, അബൂബക്കർ C.M എന്നിവർ സംസാരിച്ചു