Trending

ലഹരി മാഫിയക്ക് തടയിടാൻ ഡോഗ് സ്‌ക്വാഡ് രംഗത്ത്



✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് : മലയോര മേഖല കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സംഘം വിലസുന്നതിന് തടയിടാൻ നടപടികൾ കർശനമാക്കി പോലീസ്. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഓട്ടപ്പാലം ബണ്ട് ഭാഗo , കല്ലാനോട്, കല്ലാനോട് താഴെ അങ്ങാടി എന്നിവിടങ്ങളിൽ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ എൻ.ഡി.പി.എസ് റെയ്ഡ് സംഘടിപ്പിച്ചു.

പഞ്ചായത്തിലെ വിവിധ മേഖലകളിൽ വൈകുന്നേരങ്ങളിൽ അങ്ങാടി കേന്ദ്രീകരിച്ചുള്ള പരസ്യ മദ്യപാനവും, ലഹരി വിൽപ്പനയും തകൃതിയായി നടക്കുന്നതിനെ കുറിച്ച് മാതൃഭൂമി നിരന്തരം വാർത്ത നൽകിയിരുന്നു.

മയക്കുമരുന്ന് കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡിലെ 'പ്രിൻസ് '
എന്ന നായയുടെ സഹായത്തോടെയായിരുന്നു പരിശോധന നടന്നത്.

പരിശോധനയ്ക്കിടെ കല്ലാനോട് താഴെ അങ്ങാടിയിൽ പൊതു സ്ഥലത്ത് വെച്ച് മദ്യപിച്ച മൂന്ന് പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. മദ്യ - മയക്കുമരുന്ന് വില്പനക്കെതിരെയും, ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെയും വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പോലീസ് അറിയിച്ചു. കൂരാച്ചുണ്ട് പോലീസ് ഇൻസ്പെക്ടർ കെ.പി.സുനിൽകുമാർ , എ.എസ്.ഐ മാരായ രഞ്ജിഷ്, ഷെറീന, സി.പി.ഒ ലതീഷ്, ഡോഗ് സ്‌ക്വാഡ് അംഗങ്ങൾ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post