ഗാന്ധി ജയന്തി ദിനത്തിൽ കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂളിൽ എസ്.പി.സി, പരിസ്ഥിതി ക്ലബ്, സ്കൗട്ട് & ഗൈഡ്, ജെ.ആർ.സി, വ്യക്തിത്വ വികസന ക്ലബ് , നല്ലപാഠം എന്നിവയുടെ ആഭിമുഖ്യത്തിൽ ശുചീകരണയജ്ഞം നടത്തി. പ്ലാസ്റ്റിക് മുക്ത ക്യാമ്പസ്, മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്കു കൈമാറാനായി വേർതിരിച്ചു വച്ചു.പരിസ്ഥിതി ക്ലബ് പൂന്തോട്ട നിർമ്മാണത്തിൻ്റെ ഭാഗമായി പൂച്ചെടികൾ നടുന്നതിനും തുടക്കം കുറിച്ചു. ഹരിത വത്ക്കരണത്തിനായി വൃക്ഷത്തൈകൾ പരിപാലിക്കുന്നതിനു പുറമെയാണിത്. സ്കൂൾ സൗന്ദര്യവത്ക്കരണത്തിനായി പ്രത്യേക പദ്ധതി തന്നെ നടപ്പാക്കുന്നുണ്ട്. രക്ഷിതാക്കളും അധ്യാപകരും കുഞ്ഞുങ്ങളും ഒന്നു ചേർന്ന കർമ്മ പദ്ധതിക്ക് അധ്യാപകരായ അജയ്. കെ. തോമസ്, സംഗീത,സിസ്റ്റർ ഷാൻ്റി എം.പി.ടി എ പ്രസിഡൻ്റ് സാജിത അബൂബക്കർ എന്നിവർ നേതൃത്വം നൽകി.