കൂരാച്ചുണ്ട് ഹിബാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു. കുട്ടിയെ അറിയാനും കുട്ടിയോടൊപ്പം അറിയാനും ഉദ്ദേശിച്ചു സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയിൽ പൊലീസ് ഓഫീസർ രംഗീഷ് കടവത്ത് ക്ലാസെടുത്തു. സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സണ്ണി എമ്പ്രയിൽ അധ്യക്ഷനായ ചടങ്ങിൽ ഹൈസ്കൂൾ പി.ടി.എ പ്രസിഡൻ്റ് ജലീൽ കുന്നുംപുറത്ത് , എം.പി.ടി.എ പ്രസിഡൻ്റ് സാജിത അബൂബക്കർ അധ്യാപകരായ നിഷിത കുമാരി എ.എൻ, നൗഷാദ് വി.കെ എന്നിവർ സംസാരിച്ചു. വ്യത്യസ്ത മേഖലകളിൽ മികവു തെളിയിച്ച സാന്തോം കുടുംബാംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. സാമൂഹ്യ സാംസ്കാരിക രംഗത്തും ലഹരി മാഫിയയ്ക്കെതിരായും നടത്തിയ മികച്ച പ്രവർത്തനത്തിന് അവാർഡു നേടിയ ജലീൽ കുന്നുംപുറത്ത്, മികച്ച ക്ഷീര സഹകാരി, ക്ഷീരകർഷക അവാർഡുകൾ നിരവധി തവണ കരസ്ഥമാക്കിയ കീർത്തി റാണി, ജൂനിയർ റെഡ്ക്രോസ് കൗൺസലറായി 17 വർഷം അതുല്യ പ്രവർത്തനങ്ങൾ കാഴ്ചവച്ച സീനിയർ അസിസ്റ്റൻ്റ് ആൻസി. സി , സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് സി.പി.ഒ ആയി 11 വർഷമായി മികച്ച സേവനം കാഴ്ചവച്ച അജയ് കെ തോമസ് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. ഉപജില്ലാ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി രക്ഷിതാക്കൾക്കായി നടത്തിയ വായന മത്സരത്തിൽ പുരസ്കാരം നേടിയ സുഹ്റ ജയേഷ്, മനോരമ നല്ല പാഠം നടത്തിയ ഇഷ്ട വാർത്ത മത്സരത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ടീന സണ്ണി എന്നിവർക്കും ഉപഹാരം നൽകി. സാന്തോം കുടുംബം ഒന്നു ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ഷിബു മാത്യൂസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജയ് കെ തോമസ് നന്ദിയും പറഞ്ഞു.
കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂൾ സാന്തോം മെഗാ സംഗമം സ്കൂൾ മാനേജർ റവ.ഫാദർ വിൻസൻ്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
byNews desk
•
0