Trending

കൃഷിയിടത്തിലിറങ്ങി തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റു; വയനാട് ദാസനക്കരയിൽ കാട്ടാന ചരിഞ്ഞു




കല്‍പ്പറ്റ: വയനാട് ജില്ലയിലെ ദാസനക്കരയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു. കൃഷിയിടത്തിൽ ഇറങ്ങിയ കൊമ്പന് തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആനയുടെ ജഡം സ്ഥലത്ത് നിന്ന് മാറ്റും.

ചെതലയം റെയ്ഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദാസനക്കര വിക്കലം ഭാഗത്താണ് സംഭവം. പാതിരി റിസര്‍വ് വനത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലൂടെ പോകുന്ന കെഎസ്ഇബി ലൈനിലേക്കാണ് ആന തെങ്ങ് മറിച്ചിട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. പോസ്റ്റ് മോര്‍ട്ടത്തിനുശേഷമായിരിക്കും യഥാര്‍ഥ കാരണം വ്യക്തമാകുക.

Post a Comment

Previous Post Next Post