സംസ്ഥാനത്തെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ കഴിഞ്ഞ രണ്ട് വർഷമായി സമരങ്ങള്‍ നടത്തിയിട്ടും പുതിയ മിനിമം വേതനം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.
മിനിമം വേതനം 40,000 രൂപയാക്കണം എന്നാണ് ആവശ്യം. 2023 ജനുവരി 23-നാണ് ഹൈക്കോടതി പുതുക്കിയ മിനിമം വേതനം മൂന്ന് മാസത്തിനകം പ്രഖ്യാപിക്കണമെന്ന് പറഞ്ഞിരുന്നത്.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് മുഖവിലയ്ക്കെടുക്കാതെ 20 മാസക്കാലമായി സർക്കാർ ശമ്പള പരിഷ്കരണം നീട്ടിക്കൊണ്ടുപോകുകയാണെന്നും ഈ പശ്ചാത്തലത്തിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സമരത്തിലേക്ക് നീങ്ങുന്നതെന്നും അസോസിയേഷൻ നേതാക്കള്‍ പറഞ്ഞു.
Tags:
Latest