Trending

പേരാമ്പ്രയില്‍ ഭീതി പരത്തിയത് മണിക്കൂറുകളോളം; ഒടുവിൽ മോഴയാന കാടുകയറി




കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ഇറങ്ങി മണിക്കൂറുകളോളം ഭീതി പരത്തിയ മോഴയാന ഒടുവിൽ കാടുകയറി. ആനയെ കാടുകയറ്റിവിടാന്‍ വനംവകുപ്പിന്റെ സംഘം സ്ഥലത്തത്തിയിരുന്നു. പെരുവണ്ണാമുഴ വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന കൂവപ്പൊയില്‍ ഭാഗത്തുകൂടിയാണ് കാട്ടിലേക്ക് കയറിയത്. പോലീസിന്റെ നേതൃത്വത്തില്‍ വഴിയരികില്‍നിന്ന് ജനങ്ങളെ മാറ്റുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചതിനാല്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും പ്രദേശത്ത് ഉണ്ടായിട്ടില്ല.


രാവിലെയോടെയാണ് കാട്ടാന നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പേരാമ്പ്ര, പള്ളിത്താഴം ഭാഗങ്ങളിലാണ് പ്രഭാത സവാരിക്കിറങ്ങിയ ആളുകള്‍ ആനയെ കണ്ടത്. തുടക്കത്തില്‍ ജനവാസമേഖലയിലേക്ക് ആനയിറങ്ങിയിരുന്നില്ല. പരിഭ്രാന്തി പരത്തുന്ന രീതിയില്‍ അല്ലായിരുന്നു ആനയുടെ സഞ്ചാരം. എന്നാല്‍ പതിനൊന്ന് മണിയോടെ ആന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുകയായിരുന്നു.

ആളുകള്‍ നടന്നു പോകുന്ന വഴിയിയിലൂടെയും വീടുകള്‍ ലക്ഷ്യം വെച്ചും ആന നടന്നു പോകുന്നസാഹചര്യം ഉണ്ടായി. ജനങ്ങള്‍ ഭയന്നോടി. ഇതോടെയാണ് വനംവകുപ്പ് അധികൃതരടക്കം സ്ഥലത്തെത്തിയത്. ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വാർത്താചാനലിനോട് പ്രതികരിച്ചിരുന്നു.

Post a Comment

Previous Post Next Post