Trending

ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിനും പേര് തിരുത്തുന്നതിനും എന്നിവയ്ക്ക് എന്തൊക്കെയാണ് നടപടികൾ ?



*പേര് ചേർക്കൽ (Name Inclusion)*

1️⃣ കുട്ടിയുടെ ജനന സമയത്ത് , ജനന റിപ്പോർട്ടിൽത്തന്നെ പേര് ഉൾപ്പെടുത്തി നൽകാം.
എന്നാൽ ഇത് നിർബന്ധമല്ല .
⭕ *രജിസ്ട്രേഷൻ തീയതി മുതൽ* ഒരു വർഷം വരെ സൗജന്യമായി പേര് ചേർക്കുന്നതിന് അവസരമുണ്ട് .ഒരു വർഷം കഴിഞ്ഞാൽ അഞ്ച് രൂപ ഫീസ് നൽകി ചേർക്കാം.
❇️ 14.7.2021 ലെ ചട്ട ഭേദഗതി പ്രകാരം രജിസ്ട്രേഷൻ തീയതി മുതൽ *15 വർഷം വരെ* മാത്രമേ ജനന രജിസ്ട്രേഷനിൽ പേര് ചേർക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ
*നിലവിലുള്ള ഏതൊരു രജിസ്ട്രേഷനിലും ഇതനുസരിച്ച് 13.7.2026 വരെ കുട്ടിയുടെ പേര് ചേർക്കാം.*

⚠️ സ്കൂളിൽ ചേർന്നതിന് ശേഷമാണ് പേര് ചേർക്കുന്നതെങ്കിൽ സ്കൂൾ രേഖയിലുളളത് പോലെയാണ് പേര് ചേർക്കാൻ സാധിക്കുക.
❎ ജനന രജിസ്റ്ററിലെയും സ്കൂൾ രേഖയിലെയും ജനനത്തീയതികൾ തമ്മിൽ 10 മാസത്തിലധികം വ്യത്യാസമുണ്ടെങ്കിൽ പഞ്ചായത്തുകളുടെ കാര്യത്തിൽ, അതത് ജില്ലയിലെ LSGD
ഡെപ്യൂട്ടി ഡയറക്ടറുടെയും , നഗരസഭകളിൽ സെക്രട്ടറിയുടെയും അനുമതി വാങ്ങിയ ശേഷമാണ് രജിസ്ട്രേഷൻ ഉള്ള തദ്ദേശ സ്ഥാപനത്തിൽ പേര് ചേർക്കാൻ സാധിക്കുക.
❌ 1.4.1970 ന് മുൻപാണ് രജിസ്ട്രേഷൻ (ജനനം അല്ല) നടന്നതെങ്കിൽ തിരുവനന്തപുരത്തുള്ള ജനന മരണ ചീഫ് രജിസ്ട്രാറുടെ അനുമതി വാങ്ങിയതിന് ശേഷം മാത്രം പേര് ചേർക്കേണ്ടതാണ്. അതിന് രജിസ്ട്രേഷൻ നടത്തിയ തദ്ദേശ സ്ഥാപനം വഴി അപേക്ഷിക്കണം.
🚫 ആദ്യമായി പേര് ചേർക്കുമ്പോൾ, ഇനിഷ്യലുകൾ ഉണ്ടെങ്കിൽ അവ Expand ചെയ്ത് ചേർക്കുന്നതാണ് ഉചിതം.
[ ഉദാ: ശ്രാവൺ .എസ് എസ്, 👉 Sravan Sreemangalam Sindhu.]

2️⃣ ജനന മരണ രജിസ്ട്രേഷൻ ആക്ട് ,വകുപ്പ് 14 ലും ചട്ടം 10 ലും പേര് ചേർക്കേണ്ടത് Parent or Guardian ആണെന്ന് പരാമർശിക്കുന്നതിനാൽ രക്ഷാകർത്താവിനോ, *മാതാപിതാക്കളിൽ ഒരാൾക്കോ,* പ്രായപൂർത്തി ആയെങ്കിൽ കുട്ടിക്കോ പേര് ചേർക്കുന്നതിന് അപേക്ഷിക്കാം. ഇപ്രകാരം പേര് ചേർത്തതിൽ തർക്കം ഉണ്ടെങ്കിൽ ആയത് നിയമ നടപടി മുഖേനയാണ് പരിഹരിക്കേണ്ടത് എന്ന്
WP(C) 24532/2023 കേസിലെ 
5- 9-2023 ലെ വിധിന്യായത്തിൽ ബഹു. കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദത്തെടുക്കൽ നടപടി പൂർത്തിയാകാതെ ചൈൽഡ് കെയർ സെൻററുകളിൽ താമസിക്കുന്ന കുട്ടികളുടെ കാര്യത്തിൽ പേര് ചേർക്കുന്നതിന് പ്രായ നിബന്ധനയില്ലാതെ കുട്ടിക്ക് തന്നെ അപേക്ഷിക്കാം.

 *പേര് തിരുത്തൽ* 
     *Correction of Name* 

1️⃣ 1.4.1970 ന് മുൻപാണ് ജനന രജിസ്ട്രേഷൻ (ജനനം അല്ല) നടന്നതെങ്കിൽ ചീഫ് രജിസ്ട്രാറുടെ അനുമതി വാങ്ങിയതിന് ശേഷം മാത്രമാണ് പേര് തിരുത്താവുന്നത്.

2️⃣ ആദ്യം ചേർത്ത പേര് തിരുത്തുന്നതിന് അല്ലെങ്കിൽ മറ്റൊന്നാക്കുന്നതിന് നിലവിൽ 3 അവസരങ്ങളാണുള്ളത്
 *(A)* സ്കൂളിൽ ചേർക്കുന്നതിന് മുമ്പായി പേര് ഒരു തവണ തിരുത്താം.( ചീഫ് രജിസ്ട്രാറുടെ സർക്കുലർ, ഖണ്ഡിക 9.6)
 *(B)* ജനന രജിസ്റ്ററിൽ ഉള്ളതിൽ നിന്നും വിഭിന്നമായ പേരാണ് സ്കൂൾ രേഖയിൽ ചേർത്തിട്ടുള്ളതെങ്കിൽ സ്കൂൾ രേഖയുടെ അടിസ്ഥാനത്തിൽ സ്കൂൾ രേഖയിലേതു പോലെ തിരുത്താം.( മേൽ സർക്കുലർ ഖണ്ഡിക 9.7)
 *(C)* ജനന രജിസ്റ്ററിലും സ്കൂൾ രേഖയിലും ഉള്ളതിൽ നിന്നും വ്യത്യസ്തമായ പേരാണ് ചേർക്കേണ്ടതെങ്കിൽ ഗസറ്റ് വിജ്ഞാപനം വഴി പേര് മാറ്റി , സ്കൂൾ രേഖയിലും തിരുത്തൽ വരുത്തി പുതിയ പേരായി ഒറ്റത്തവണ തിരുത്തി നൽകാം.( ഗവ. സർക്കുലർ നമ്പർ RD 3/167/2022 തീയതി 29.6.2023 . ഈ സർക്കുലർ ജനന രജിസ്റ്ററിലെ കുട്ടിയുടെ പേര് തിരുത്തുന്നതിന് മാത്രമുള്ളതാണ്. മാതാപിതാക്കളുടേത് അല്ല.)
ഇത്തരത്തിൽ സ്കൂൾ രേഖയിൽ തിരുത്തൽ വരുത്തുന്നതിന് 
 (1) സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ കാര്യത്തിൽ , ഹെഡ്മാസ്റ്റർക്കും (മുൻപ് DEO / AEO എന്നിവർക്കുണ്ടായിരുന്ന അധികാരം GO(P) No. 38/2012 /GEdn. Dated. 7.2. 2012 ഉത്തരവ് പ്രകാരം ഹെഡ് മാസ്റ്റർക്ക് നൽകി)
(2) SSLC കഴിഞ്ഞവരുടെ കാര്യത്തിൽ 30.6.2022 ലെ GO. 114 /2022/GEdn നമ്പർ ഉത്തരവ് പ്രകാരം 
പരീക്ഷാ കമ്മീഷണർക്കും 
ആണ് അധികാരം.

 *(D)* എന്നാൽ രജിസ്ട്രേഷനിലുള്ള പേരിന് മാറ്റം വരാതെ പേരിലെ അക്ഷരത്തെറ്റ് തിരുത്തുന്നതിന് ഗസറ്റ് വിജ്ഞാപനമോ തിരുത്തപ്പെട്ട സ്കൂൾ രേഖയോ ആവശ്യമില്ല. (ഉദാ:- Muhammad - Mohammed, Sruti - Sruthy) 
( ഗവ. സർക്കുലർ നമ്പർ RD 3/167/2022 തീയതി 29.6.2023)
ഈ ഉത്തരവിൻ്റെ ആനുകൂല്യത്തിൽ Mini എന്ന പേര് Sini എന്ന മറ്റൊരു പേരാക്കി മാറ്റാൻ കഴിയില്ലെന്നും ഓർക്കുക.

3️⃣ പേരിലെ മേൽപ്പറഞ്ഞ തിരുത്തലുകൾ കൂടാതെ
സ്കൂൾ രേഖയിലും ജനന രജിസ്ട്രേഷനിലും കുട്ടിയുടെ പേരിൽ ഇനിഷ്യൽ , സർനെയിം ഇവ ഇല്ലെങ്കിൽ അവ ചേർത്ത് ലഭിക്കും.
(മേൽ സർക്കുലർ ഖണ്ഡിക 9.14)

4️⃣ സ്കൂൾ രേഖയിലും ജനന രജിസ്ട്രേഷനിലും ഇനിഷ്യലിൻ്റെ വികസിത രൂപമല്ല ഉള്ളതെങ്കിൽ initial expand ചെയ്തും ലഭിക്കും.
(മേൽ സർക്കുലർ ഖണ്ഡിക 9.7)

5️⃣ ഔദ്യോഗിക രേഖയിലെ പേരിനൊപ്പം വിളിക്കപ്പെടുന്ന മറ്റൊരു പേര് കൂടി alias name ആയി ചേർത്ത് നൽകാം. (ഉദാ: Dayana alias Nayanthara -
മേൽ സർക്കുലർ ഖണ്ഡിക 8.8)

6️⃣ വിദേശത്ത് വച്ച് നടന്ന ജനനം പിന്നീട് മാതാപിതാക്കൾ ഇന്ത്യയിൽ സ്ഥിരതാമസത്തിനായി തിരിച്ചെത്തിയാൽ മാതാപിതാക്കളുടെ സ്ഥിരതാമസ സ്ഥലത്ത് രജിസ്റ്റർ ചെയ്യാം. ഇത്തരം കേസിലും , RDO യുടെ അനുമതി വാങ്ങി നടത്തിയ ജനന രജിസ്ട്രേഷനിലും
ആവശ്യമെങ്കിൽ, ബോധ്യപ്പെട്ട് രജിസ്ട്രാർക്ക് തന്നെ പേര് തിരുത്തി നൽകാം.


Post a Comment

Previous Post Next Post