എറണാകുളം: റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ആറുവയസ്സുകാരി മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് സംഭവം. ചിറയത്തുവീട്ടിൽ മൻസൂറിന്റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീട്ടിൽ മറ്റുകുട്ടികൾക്കൊപ്പം റമ്പൂട്ടാൻ കഴിക്കുന്നതിനിടെ അബദ്ധത്തിൽ കുരുവും വിഴുങ്ങുകയായിരുന്നു.
ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചു. നൂറ ഫാത്തിമ കണ്ടന്തറ ഹിദായത്തുൽ ഇസ്ലാം സ്‌കൂളിലെ യു.കെ.ജി. വിദ്യാർഥിനിയാണ്. മാതാവ്: ജിഷമോൾ. സഹോദരങ്ങൾ: ബീമാ ഫാത്തിമ, ഐസ ഫാത്തിമ.
Tags:
Latest