കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻഐഡി) 2025 കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
*_അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 3ആണ്. 3ന് വൈകീട്ട് 4 വരെ അപേക്ഷിക്കാം._*
ബിഡിസ്, എംഡിസ് കോഴ്സുകളിൽ ആണ് പ്രവേശനം. ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു അല്ലെങ്കിൽ മൂന്നുവർഷം ഡിപ്ലോമ പൂർത്തിയാക്കിയ വർക്ക് ബിഡിസിൽ പ്രവേശനം ലഭിക്കും. പ്ലസ്ടുവിനു ശേഷമുള്ള ബിരുദം പൂർത്തിയാക്കിയവർക്ക് എംഡിസ് പ്രവേശനം ലഭിക്കും.
http://admissions.nid.edu, http://nid.edu
👆🏻വഴി അപേക്ഷ സമർപ്പിക്കണം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
ഇന്ത്യയിൽ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും. കേരളത്തിൽ അടക്കം ആകെ 22 പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.
അഹമ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗർ എന്നിവിടങ്ങളിലെ ക്യാമ്പസുകളിലാണ് പ്രവേശനം.
Smart career mavoor
🔹ആകെ 200 സീറ്റുകളിലാണ് പ്രവേശനം. ബംഗളൂരുവിലും ഗാന്ധിനഗറിലും ബിഡിസ് ഇല്ല. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അസം എന്നീ സം സ്‌ഥാനങ്ങളിൽ കേന്ദ്ര വാണി ജ്യ-വ്യവസായ മന്ത്രാലയത്തി ൻ്റെ നിയന്ത്രണത്തിൽ സ്വതന്ത്ര മായി പ്രവർത്തിക്കുന്ന സ്വയംഭരണ ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട് ( 75 സീറ്റ് വീതം).
Tags:
Latest