വയനാട് ദുരന്ത ഭൂമിയിൽ ജീവൻറെ അനക്കവും ചെളിയിൽ പൂണ്ടുപൂണ്ടുപോയ മൃതദേഹങ്ങളും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്കൊപ്പം നായ്ക്കളും എത്തിയിരുന്നു. കേരള പോലീസിന്റെയും ഇന്ത്യൻ സൈന്യത്തിന്റെയും കർണാടക -തമിഴ്നാട് പോലീസ് സേനയുടെയും പ്രത്യേക പരിശീലനം ലഭിച്ച നായകൾ ദുരന്തമേഖലയിൽ എത്തി. കേരളാ പൊലീസിന്റെ ബെൽജിയൻ മലിന്വ ജനുസ്സിൽപ്പെട്ട മായ, മര്‍ഫി, ഏയ്ഞ്ചല്‍, ഇന്ത്യൻ സൈന്യത്തിന്റെ ജാക്കി, ഡിക്സി, സാറ എന്നീ കഡാവർ നായകൾ മൃതദേഹങ്ങൾ കണ്ടെത്താനുള്ള ദൗത്യത്തിൽ മികച്ച സേവനമാണ് നടത്തിയത് എന്ന് പറയാതെ വയ്യ. എന്നാൽ, ഈ ട്രേഡിലുള്ള ഡോഗുകൾ മാത്രമല്ല ബോംബ് കണ്ടുപിടിക്കാൻ ശേഷിയുള്ള ബോംബ് ഡിറ്റക്ഷൻ ഡോഗ് സ്ക്വാഡ്, അനധികൃത മദ്യം മണത്തറിയാൻ ശേഷിയുള്ള ആൽക്കഹോൾ ഡോഗ്സ് തുടങ്ങി നിരവധി ട്രേഡിലുള്ള ഡോഗുകളും കേരള ശ്വാനസേനയിലുണ്ട്.
കെഡാവർ ഡോഗുകളെ പരിശീലിപ്പിക്കുന്നത് മൃതശരീര ഭാഗങ്ങൾ നൽകിയാണ്. അതേസമയം ആൽക്കഹോൾ ഡോഗുകൾക്ക് മദ്യം നൽകുന്നു. ബോംബ് ഡിറ്റക്ഷൻ ഡോഗുകൾക്ക് ആവട്ടെ എക്സ്ക്ലൂസീവ് മെറ്റീരിയലുകൾ നൽകിയും കേരള പോലീസ് പരിശീലിപ്പിക്കുന്നു.മനുഷ്യരേക്കാൾ ഒരു ലക്ഷം മുതൽ 10 ദശലക്ഷം വരെ മടങ്ങ് കൂടുതലായി ഗന്ധങ്ങൾ വേർതിരിച്ചറിയാൻ ജനുസ്സുകൾക്കനുസരിച്ച് നായ്ക്കൾക്കാവുംനായ്ക്കൾക്ക് ജനനം മുതൽ തന്നെ മണം പിടിക്കാൻ കഴിയും, ജനിച്ച് രണ്ടാഴ്ചയാവുന്നതോടെ ഘ്രാണഗുണം കൂടുതൽ വികസിക്കും.
Tags:
Latest