കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിൽ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം ത്യാഗോജ്ജ്വല സ്മരണയുണർത്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ജോയൽ കുമ്പുക്കൽ ദേശീയ പതാക ഉയർത്തി,എസ്.പി.സി, സ്കൗട്ട് & ഗൈഡ്, ജൂനിയർ റെഡ്ക്രോസ് അംഗങ്ങളുടെ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും സ്വാത്രന്ത്ര്യത്തിന്റെയും സംരക്ഷകരാകുന്നതിനോടൊപ്പം അപരൻ്റെ സ്വാതന്ത്ര്യത്തിനു ഹാനികരമായ ഒരു പ്രവൃത്തിയും ചെയ്യില്ലെന്നും ഓരോരുത്തരും പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ജലീൽ കുന്നുംപുറത്ത് , പൊലീസ് ഓഫീസർമാരായ രതീഷ്, ബിന്ദു , വിദ്യാർത്ഥിനി ജുൽന ഫാത്തിമ, കിരൺ ജോർജ്, ആൽഫാ മരിയ എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ ഷിബു മാത്യൂസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജയ് കെ തോമസ് നന്ദിയും പറഞ്ഞു..മധുര പലഹാര വിതരണത്തോടെ ചടങ്ങുകൾ അവസാനിച്ചു. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾക്കായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി.