Trending

ഇനി വിവാഹ രജിസ്റ്ററിലെയും പേരുകള്‍ തിരുത്താം:ഉത്തരവിറക്കുമെന്ന് മന്ത്രി രാജേഷ്



ഇനി വിവാഹ രജിസ്റ്ററിലെയും പേരുകള്‍ തിരുത്താൻ കഴിയും. ഗസറ്റില്‍ പേരുമാറ്റുന്ന പക്ഷം വിവാഹ രജിസ്റ്ററിലെയും, സര്‍ട്ടിഫിക്കറ്റിലെയും പേര് തിരുത്താം.ഇക്കാര്യം വ്യക്തമാക്കിയത് കോട്ടയം ജില്ലാ തദ്ദേശ അദാലത്തില്‍ മന്ത്രി എം ബി രാജേഷ് ആണ്.

ഒട്ടനവധി പേർക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. ഈ തീരുമാനമെടുത്തിരിക്കുന്നത് കറുകച്ചാല്‍ പനയ്ക്കവയലില്‍ പി ഡി സൂരജ് നല്‍കിയ അപേക്ഷയിലാണ്. മന്ത്രി പറഞ്ഞത് ഇതിനായി ഉത്തരവിറക്കുമെന്നാണ്.

നിലവില്‍ ഉള്ളത് ഗസറ്റിലെ പേരു മാറ്റിയാല്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിലും, അതിൻ്റെ അടിസ്ഥാനത്തില്‍ ജനന സര്‍ട്ടിഫിക്കറ്റിലും മാറ്റം വരുത്താനുള്ള സൗകര്യമാണ്. വിവാഹ സർട്ടിഫിക്കറ്റില്‍ ഇത് സാധ്യമായിരുന്നില്ല.

പേര് മാറ്റിയിട്ടുള്ളതായി കാണിക്കാൻ വിവാഹ സര്‍ട്ടിഫിക്കറ്റിനൊപ്പം ഗസറ്റ് വിജ്ഞാപനം വയ്ക്കുകയാണ് ചെയ്‌തിരുന്നത്‌. ഇത് മൂലം വിസയടക്കമുള്ള കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്.

Post a Comment

Previous Post Next Post