കൂരാച്ചുണ്ട് .. ഇന്നലെ മുതൽ തകർത്തു പെയ്യുന്ന മഴയെ തുടർന്ന് മണ്ണിടിച്ചിലിനും, വെള്ളപൊക്കത്തിനും സാധ്യതകൾ വർധിച്ചതിനാൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും വെള്ളകെട്ടുകളിൽ ഇറങ്ങാതെ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിക്കുന്നു.
കൂരാച്ചുണ്ട് -പേരാമ്പ്ര റോഡിൽ പുളിവയൽഭാഗം, കേളോത്തുവയൽ എബ്രയിൽ താഴെ ഭാഗം, മുക്കളളിൽ ഭാഗം എന്നിവിടങ്ങളിൽ റോഡിലേക്ക് വെള്ളം കയറി ഗതാഗത തടസ്സം നേരിടുന്നു.ഇതു വഴിയാത്ര ചെയ്യുന്നവർ യാത്ര പരമാവധി ഒഴിവാക്കുവാൻ ശ്രദ്ധിക്കുക.