കോഴിക്കോട് | കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമര പ്രഖ്യാപനം.
മടപ്പള്ളി സീബ്രാലൈന്‍ അപകടത്തെത്തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി പുനപ്പരിശോധിക്കണമെന്നും സമരത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ദേശീയപാത വികസന പ്രവര്‍ത്തിയുടെ ഭാഗമായി റോഡില്‍ നിറയെ ചെളിയും വെള്ളക്കെട്ടുമാണ്.
റോഡില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാകുന്നതിനാല്‍ കൃത്യ സമയത്ത് സര്‍വീസ് നടത്താന്‍ കഴിയുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
Tags:
Latest