Trending

കൂരാച്ചുണ്ടിലേക്ക് വരവറിയിച്ച് ഉജ്ജ്വല വിജയം കൊയ്ത് അൽമദീന ചെർപുളശേരി





കൂരാച്ചുണ്ട്: സാന്തോം ഫുട്‌ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കൂരാച്ചുണ്ട് സെയ്‌ന്റ് തോമസ് മൈതാനത്ത് നടന്ന് വരുന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ സോക്കർ ഷൊർണൂരിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി *അൽമദീന ചെർപുളശേരി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.*

ജീവകാരുണ്യ പ്രവർത്തകൻ സി. എച്.ഇബ്രാഹിം കുട്ടി, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ,കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഷാജി സാർ, നസീർ നൊച്ചാട്, അസ്റു ചെർപുളശേരി എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു.

*നാളെ വെള്ളിയാഴ്ച നടക്കുന്ന ആദ്യ പ്രീക്വാർട്ടർ മത്സരത്തിൽ കെ.എം.ജി മാവൂർ, കെ. എഫ്.സി കാളികാവുമായി ഏറ്റുമുട്ടും.*

Reporter :നിസാം കക്കയം

Post a Comment

Previous Post Next Post