കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കാളങ്ങാലി ബണ്ടിനടുത്ത് കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷിനാശം വരുത്തിയ സ്ഥലങ്ങൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: വി.കെ ഹസീന സന്ദർശിച്ചു.കർഷകരായ പുതിയമറ്റം മാത്യു ,കിഴക്കുമ്പുറം ജോർജ്, കുഴിവനാൽ സജി ജോസഫ് പുരയിടത്തോടുള്ള കൃഷിഭൂമിയിലാണ് ആന ഇറങ്ങിയത്.
വർദ്ധിച്ച് വരുന്ന വന്യമൃഗശല്യം മലയോര കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉണർന്ന് പ്രവർത്തിക്കേണ്ടത് നാടിൻ്റെ ആവശ്യമാണ്.
സ്ഥലം സന്ദർശനമെന്ന പതിവ് രീതി മാറ്റി വന്യമൃഗ ആക്രമണങ്ങളുടെ സ്ഥിതി വിവരകണക്കുകൾ കേന്ദ്ര-കേരള സർക്കാരുകളിലേക്ക് എത്തിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് ബ്ലോക്ക് മെമ്പർ ആവശ്യപ്പെട്ടു
വനം വന്യ ജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ ഭേതഗതികൾക്ക് കേന്ദ്ര സർക്കാർ തയ്യാറാവണം . കൃഷി ഭൂമിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളുടെ നിയമ പരിരക്ഷ നിയമം മൂലം എടുത്തുകളയുകയും നഷ്ടപരിഹാര തുകയിൽ കാലോചിതമായ മാറ്റം വരുത്തുകയും ചെയ്താൽ മാത്രമെ വന്യജീവി ആക്രമണങ്ങളിൽ നിന്നും സുരക്ഷ ഉറപ്പാക്കാൻ സാധ്യമാവുകയുള്ളൂയെന്നും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അറിയിച്ചു.
