ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022- 23 വർഷത്തിൽ സ്ത്രീകൾക്ക് സ്വയം സംരംഭക യൂണിറ്റുകൾ ആരംഭിക്കുക എന്ന പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് ഡിവിഷനിൽ തുടങ്ങിയ ജനസേവ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കയുടെ അദ്ധ്യക്ഷതയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: വി.കെ ഹസീനയുടെ പ്രവർത്തന ഫലമായാണ് കൂരാച്ചുണ്ട് ഫെഡറൽ ബാങ്കിന് മുൻവശത്തായി ജനസേവകേന്ദ്രം ആരംഭിച്ചത്.
3.75 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് സബ്സിഡി നൽകി കൊണ്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് വാട്സപ്പ് വഴി ബന്ധപ്പെടാം. നമ്പർ 9495281620
