Trending

വ്യക്തിത്വവികസന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി




കാറ്റുള്ളമല നിർമല യു.പി സ്കൂളിൽ പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. പ്രധാന അധ്യാപിക ബീന ഒ.എം പരിപാടിക്ക് സ്വാഗതം ആശംസിച്ചു.


 DREAM ജില്ലാ കോഡിനേറ്റർ ശ്രീ. അതുൽ എൻ ജോണി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസ് നയിച്ചു.കുട്ടികളിൽ ഉത്തമവ്യക്തിത്വ രൂപീകരണം എങ്ങനെ?, ലഹരി കെണികൾ എങ്ങനെ തിരിച്ചറിയാം ? കുട്ടികളിലെ സ്വഭാവരൂപീകരണത്തിൽ രക്ഷാകർതൃത്വത്തിന്റെ പങ്ക് എന്നീ വിഷയങ്ങളിലാണ് ക്ലാസ്സ്‌ നടന്നത്.


ക്ലാസ്സ്‌ വളരെ ഉപകാരപ്രദമായിരുന്നു എന്ന് കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. പരിപാടിക്ക് ക്ലബ്ബ് കോർഡിനേറ്റർ മരിയ മാത്യു നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post