Trending

31 ന് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കും




*തിരുവനന്തപുരം:* സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കും. ഈ മാസം 31ന് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 21മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. ബസ് വ്യവസായം നിലനിക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകൾ പറയുന്നു. ക്യാമറയും സീറ്റ് ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ബസുടമകൾ വിമര്‍ശിച്ചു.

Post a Comment

Previous Post Next Post