Trending

MBBS പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. ഫയാസ് ബാബുവിനെ അഭിനന്ദിച്ചു.




പെരിന്തൽമണ്ണ MES മെഡിക്കൽ കോളേജിൽ നിന്നും MBBS പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടർ ഫയാസ് ബാബുവിനെ മുർശിദുൽ അനാം യൂത്ത് വിംഗ് കക്കയം ആഭിമുഖ്യത്തിൽ അഭിനന്ദിച്ചു.


കക്കയം ഗവ. എൽപി സ്കൂൾ, കല്ലാനോട്‌ സെന്റ്മേരീസ് ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഫയാസ് കരിമ്പനക്കൽ മൺസൂർ, റംല ദമ്പതികളുടെ മകനാണ്.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി പുല്ലംകുന്നേൽ പുരസ്‌കാരം കൈമാറി.
കക്കയം മഹല്ല് ഖത്വീബ് സുഹൈൽ ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഫീർ പിച്ചൻവീട് അധ്യക്ഷത വഹിച്ചു.
മഹല്ല് സെക്രട്ടറി ഹനീഫ കെ വൈ,കുഞ്ഞാലി കോട്ടോല, കുഞ്ഞിമൊയ്തി, സൂപ്പി സ്രാമ്പിക്കൽ, സഹൽ സലിം എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post