കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഒരുക്കിയ 'ഐടി കോർണർ ' നവ്യാനുഭവമായി. ഫ്രീഡം ഫെസ്റ്റ് 2023 നോട് അനുബന്ധിച്ച് സ്കൂളുകളിൽ നടത്തേണ്ട പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഐ ടി കോർണർ സംഘടിപ്പിച്ചത്. ഹെഡ് മാസ്റ്റർ ഷിബു മാത്യൂസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് സണ്ണി എമ്പ്രയിൽ, എം.പി. ടി.എ പ്രസിഡന്റ് ഷെരീഫ ഇസ്മയിൽ എക്സിക്യൂട്ടീവ് അംഗം ജലീൽ കുന്നും പുറത്ത് എന്നിവർ ആശംസ നേർന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ഷിനി വർഗ്ഗീസ് , ലിസി ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റോബോ ഹെൻ ,ഓട്ടോമാറ്റിക് ഡയസ്,
ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് ,ട്രാഫിക് സിഗ്നൽ ,
ഡാൻസിംഗ് ലൈറ്റ് തുടങ്ങിയവയായിരുന്നു പ്രധാന പ്രദർശനങ്ങൾ .
