Trending

ഓണാഘോഷം അവിസ്മരണീയമാക്കി സെന്റ് തോമസ് ഹൈസ്കൂൾ കൂരാച്ചുണ്ട്





ഓണാഘോഷം അവിസ്മരണീയമാക്കി സെന്റ് തോമസ് ഹൈസ്കൂൾ കൂരാച്ചുണ്ട് . കൂട്ടായ്മയുടെ ഉത്സവമായി വിദ്യാലയത്തിലെ ഓണാഘോഷം. സ്കൗട്ട് & ഗൈഡ്,എസ് പി സി യൂണിറ്റുകളുടെ പങ്കാളിത്തം സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സഹവർത്തിത്ത്വത്തിന്റെയും നേർക്കാഴ്ച പകർന്നു .സ്കൂൾ മാനേജർ റവ:ഫാദർ വിൻസന്റ് കണ്ടത്തിൽ ഓണാഘോഷ പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് സണ്ണി എമ്പ്രയിൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ് മാസ്റ്റർ ഷിബു മാത്യൂസ് എം.പി.ടി.എ പ്രസിഡന്റ് ഷെരീഫ ഇസ്മയിൽ , സ്റ്റാഫ് സെക്രട്ടറി ജയൻ ജേക്കബ് എന്നിവർ സംസാരിച്ചു. ഓണക്കളികളിൽ രസം നിറഞ്ഞ്, ഓണപ്പൂക്കളത്തിന്റെ ചാരുതയിലലിഞ്ഞ്, ഓണ സദ്യയിൽ മനം തുടിച്ച് ഓണം പകരുന്ന മഹത് സന്ദേശം വിദ്യാർത്ഥികൾ അനുഭവിച്ചറിഞ്ഞു.. .പി.ടി.എ യുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയത്. സ്കൂളിലെത്താൻ കഴിയാത്ത കൂട്ടുകാരുടെ വീടുകളിലെത്തി ചങ്ങാതിക്കൂട്ടം മാതൃകയായി. ഗ്രാമപഞ്ചായത്തും സ്കൗട്ട് & ഗൈഡ് അംഗങ്ങളും അധ്യാപകരും ചങ്ങാതികൾക്കരികിലെത്തി ഓണസമ്മാനമായി ഓണപ്പുടവയും ഓണക്കിറ്റും നൽകി. പാട്ടും നൃത്തവുമായി അവരെ സന്തോഷിപ്പിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളികാരക്കട, വൈസ് പ്രസിഡന്റ് റസീന യൂസഫ് , പഞ്ചായത്ത് സെക്രട്ടറി അഷ്റഫ്,സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻമാരായ ഒ.കെ അഹമ്മദ്, സിമിലി ബിജു, വാർഡ് മെമ്പർ അൻസാമ, - ക്ലസ്റ്റർ കോർഡിനേറ്റർ അരുൺ കെ.ജി, ബി.ആർ.സി ട്രെയിനർ മാരായ അമൃത,ഷാലിമ
എന്നിവർക്കൊപ്പം അധ്യാപകരായ സിസ്റ്റർ ഷാന്റി കെ സെബാസ്റ്റ്യൻ, സിസ്റ്റർ ജിഷ പോൾ ,ആതിര മെറിൻ ജോയ് ,എന്നിവരും ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു.

Post a Comment

Previous Post Next Post