Trending

മാരക മയക്കുമരുന്നായ MDMAയുമായി തലയാട് സ്വദേശി പിടിയിൽ



ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട തലയാട് വെച്ച് ഇന്നലെ (16- O7 -23) ബാലുശ്ശേരി എസ് ഐ റഫീഖ് പി യും പാർട്ടിയും ചേർന്ന് വാഹന പരിശോധനക്കിടെ തലയാട് തൊട്ടിൽ ഹൗസിൽ മുഹമ്മദ് എന്നയാളുടെ മകൻ 36 വയസ്സുള്ള ഹർഷാദിനെയാണ് MDMA യുമായി അറസ്റ്റു ചെയ്തത്

തലയാട് ഭാഗത്ത് മാരക മയക്കുമരുന്നായ എം ഡി എം എ വിതരണം ചെയ്യുന്നവരിൽ പ്രധാന കണ്ണിയാണ് ഹർഷാദ് . പ്രതിയുടെ പക്കൽ നിന്നും 0.29 ഗ്രാം MDMAയും വിൽപ്പനയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും മറ്റും പിടിച്ചെടുത്തിട്ടുണ്ട് എസ്ഐയെ കൂടാതെ
SCP0 മാരായ അജിത്ത് കുമാർ, ഷാലിമ എന്നിവരും പോലീസ് പാർട്ടിയിലുണ്ടായിരുന്നു
തലയാട് ഭാഗത്ത് പരിശോധന കർശനമായി തുടരുന്നതാണ് '

Post a Comment

Previous Post Next Post