കൂരാച്ചുണ്ട് . : ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സെന്റ് തോമസ് യുപി സ്കൂളിൽ വിപുലമായി ആചരിച്ചു.
പി.റ്റി.എ പ്രസിഡന്റ് ശ്രീ ജയ്സൺ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ ഫാദർ വിൻസൺ കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ശ്രീ ബിജു മാത്യു, ശ്രീ പ്രിൻസ് ആന്റണി, എം.പി. ടി. എ. പ്രസിഡന്റ് ശ്രീമതി അമ്പിളി ബിനോയ്,വിദ്യാർത്ഥി പ്രതിനിധി ഏഞ്ചൽ റോസ് എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി. അൽഫോൻസാമ്മയുടെ ജീവിതത്തിലെ ഒരു ഏട് അനാവരണം ചെയ്യുന്ന സ്കിറ്റ്, നൃത്ത നൃത്യങ്ങൾ, നഴ്സറി വിഭാഗം കുട്ടികളുടെ നൃത്തം മുതലായവ ചടങ്ങിന് മാറ്റുകൂട്ടി. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് മധുര പലഹാരവും വിതരണം ചെയ്തു.
Tags:
Local