പേരാമ്പ്ര ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് ഉച്ചയ്ക്കു 2 മുതൽ പേരാമ്പ്രയിൽ കടകളടച്ച് ഹർത്താൽ ആചരിക്കും. വൈകിട്ട് 4ന് മൗനജാഥയും കമ്യൂണിറ്റി ഹാൾ ഗ്രൗണ്ടിൽ സർവകക്ഷി അനുശോചനയോഗവും നടക്കും.
നടുവണ്ണൂർ ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിനോട് അനുബന്ധിച്ച് ഉച്ചയ്ക്ക് 2 മുതൽ 4 വരെ കൂട്ടാലിട അങ്ങാടിയിൽ കടകൾ അടച്ചിടാൻ വ്യാപാരികൾ സംയുക്തമായി തീരുമാനിച്ചു.
ഉള്ളിയേരി ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 4 വരെ ഉള്ളിയേരിയിൽ കടകൾ അടച്ചിടാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് തീരുമാനിച്ചു. പ്രസിഡന്റ് കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു