Trending

പേരാമ്പ്ര സബ് ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിൽ അണ്ടർ 14 ബോയിസ് വിഭാഗത്തിൽ സെൻമേരിസ് ഹൈസ്കൂൾ കല്ലാനോട് ജേതാക്കളായി.




കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിമിലി ബിജു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ജോൺസൻ പി.വി അധ്യക്ഷത വഹിച്ചു. 



ഈ പ്രധാന അധ്യാപകൻ സജി ജോസഫ്, പേരാമ്പ്ര സബ് ജില്ലാ സെക്രട്ടറി ദിലീപ് കുമാർ,വിവിധ സ്കൂളിലെ കായിക അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ നോബിൾ കുര്യാക്കോസ് നന്ദി പറഞ്ഞു.

 കല്ലാനോട് സ്റ്റേഡിയത്തിൽമൂന്നുദിവസമായി നടക്കുന്ന ടൂർണമെന്റിൽ വിവിധ വിഭാഗങ്ങളിലായി 35 ഓളം ടീമുകളാണ് മത്സരിക്കുന്നത്

Post a Comment

Previous Post Next Post