Trending

കേരളത്തിൽ 13 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ



*തിരുവനന്തപുരം* : സംസ്ഥാനത്ത് സർവീസ് നടത്തുന്ന 13 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി.

നിസാമുദ്ദീൻ- എറണാകുളം മംഗള എക്സ്പ്രസിനു കൊയിലാണ്ടിയിലും തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസിന് കൊയിലാണ്ടിയിലും കുറ്റിപ്പുറത്തും മംഗളൂരു -തിരുവനന്തപുരം മാവേലിക്ക് അമ്പലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

പുനെ-കന്യാകുമാരി എക്സ്പ്രസിന് ഒറ്റപ്പാലത്തും മധുരൈ - തിരുവനന്തപുരം അമൃത കരുനാഗപ്പള്ളിയിലും തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസിന് ചാലക്കുടിയിലും നാഗർകോവിൽ -മംഗളൂരു എക്സ്പ്രസിനു കുഴിത്തുറൈ നെയ്യാറ്റിൻ കര സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post