കാറ്റുള്ളമല: നിർമല യു.പി സ്കൂൾ കാറ്റുള്ളമലയിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും സ്കൂൾതല പ്രവർത്തന ഉദ്ഘാടനം നടത്തി. പരിപാടിക്ക് പ്രധാന അധ്യാപിക ബീന ഒ.എം സ്വാഗതം അറിയിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് കൊച്ചുകൈപ്പയിൽ ഉദ്ഘാടനം നിർവഹിച്ചു. കോക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനും കവിയുമായ ശ്രീ.റംഷാദ്. എം പരിപാടിയിൽ മുഖ്യാതിഥിയായി.
സി.ആർ.സി കോഡിനേറ്റർ ശ്രീ. അരുൺ കെ.ജി, എം.പി. ടി.എ പ്രസിഡണ്ട് ശ്രീമതി രാധിക വിപിൻ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂൾതല പ്രവർത്തന ഉദ്ഘാടനത്തിന് വിദ്യാരംഗം സ്കൂൾ കോഡിനേറ്റർ മരിയ മാത്യു നന്ദി അർപ്പിച്ച് സംസാരിച്ചു.
