Trending

ഇതാണ് ബിരിയാണി! ലോകത്തെ ഏറ്റവും മികച്ച രുചിപ്പട്ടികയിൽ കോഴിക്കോട്ടെ പാരഗൺ



ടേസ്റ്റ് അറ്റ്ലസ് എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച 150 മികച്ച റസ്റ്റോറന്റുകളുടെ പട്ടികയിൽ 11 ാമതെത്തി കോഴിക്കോട് പാരഗൺ റെസ്റ്റോറന്റ്

പാരഗണിലെ ഐക്കോണിക് വിഭവമായി ടേസ്റ്റ് അറ്റ്ലസ് തെരഞ്ഞെടുത്തിരിക്കുന്നത് ബിരിയാണിയാണ്. പ്രാദേശികമായ ഉത്പന്നങ്ങളുടെ ഉപയോഗത്തേയും പരമ്പരാഗതമായ പാചകരീതിയേയും പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ് പാരഗണിലെ വിഭവങ്ങളുടെ പാചകശൈലിയെന്നും വെബ്സൈറ്റ് പറയുന്നു. 1939 ൽ സ്ഥാപിതമായ പാരഗണിലെ ഭക്ഷണം പേരുകേട്ടതാണ്. ലോകത്തിലെ തന്നെ പ്രസിദ്ധരായ പല ഷെഫുകളും ശുപാർശ ചെയ്യുന്നതാണ് ഇവിടുത്തെ ഭക്ഷണം.

ചെറിയ ഭക്ഷണശാലകൾ മുതൽ വലിയ റെസ്റ്റോറന്റുകൾ വരെ ടേസ്റ്റ് അറ്റ്ലസിന്റെ ഈ ലിസ്റ്റിൽ പെടുന്നുണ്ട്. ആധികാരികമായ ഭക്ഷണമാണ് ഇവരുടെയെല്ലാം മുഖമുദ്ര. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന പാചകക്കുറിപ്പുകളാണ് ഇവർ ഉപയോഗിക്കുന്നത്. പഴമയ്ക്കും പാരമ്പര്യത്തിനും പ്രാധാന്യം നൽകുന്ന റെസ്റ്റോറന്റുകളാണിവയിൽ പലതും

Post a Comment

Previous Post Next Post