Trending

കഞ്ചാവ് വില്‍പന; ബാലുശേരിയിൽ സ്ത്രീയടക്കം നാല് പേര്‍ അറസ്റ്റില്‍





ബാലുശ്ശേരി : കഞ്ചാവ് വില്‍പ്പന നടത്തിയ സംഭവത്തില്‍ സ്ത്രീയടക്കം നാല് പേര്‍ അറസ്റ്റില്‍. ബാലുശ്ശേരിയിലാണ് സംഭവം. എകരൂലില്‍ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു സംഘം കഞ്ചാവ് വില്‍പ്പന നടത്തിയത്.

കണ്ണൂര്‍ അമ്പായത്തോട് അലക്‌സ് വര്‍ഗീസ്, സഹോദരന്‍ അജിത് വര്‍ഗീസ്, താമരശ്ശേരി തച്ചംപൊയില്‍ ഇ.കെ പുഷ്പ എന്ന റജിന, പരപ്പന്‍പൊയില്‍ സനീഷ്‌കുമാര്‍ എന്നിവരാണ് ബാലുശേരി പൊലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് ഒന്‍പത് കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

Post a Comment

Previous Post Next Post