മൈസൂരുവിലേക്ക് വിനോദയാത്ര പോയി ഗുണ്ടാസംഘം ബന്ദിയാക്കിയ മലപ്പുറം കാളികാവ് സ്വദേശികളായ യുവാക്കളെ പൊലീസ് രക്ഷപെടുത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് യുവാക്കള്‍ ഗുണ്ടാസംഘത്തിന്‍റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കാളികാവ് പള്ളിശ്ശേരി സ്വദേശികളായ പി.കെ ഷറഫുദീന്‍ , പി.വി സക്കീര്‍, സി.ഷറഫുദീന്‍, ലബീബ്, പി.കെ ഫാസില്‍ എന്നിവര്‍ മൈസൂരുവിലേക്ക് വിനോദയാത്ര പോയത്. താമസസ്ഥലവും, ഭക്ഷണവും ഏർപ്പാടാക്കി തരാമെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവര്‍ മൈസൂരു എസ്എസ് നഗറിലെ വാടക ക്വാട്ടേഴ്സിൽ ഇവരെ താമസിപ്പിച്ച് വാതില്‍ പുറത്തുനിന്ന് പൂട്ടി. പിന്നീട് മുറിയിലെത്തിയ ഒമ്പതംഗ സംഘം ആക്രമിക്കുകയും, ഭീഷണിപ്പെടുത്തി. വാഹനത്തിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി.
മലയാളി യുവാക്കള്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതായി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും പണവും സംഘം തട്ടിയെടുത്തു. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം ഗുണ്ടാസംഘത്തിന്‍റെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ കാളികാവ് പൊലീസിൽ പരാതി നല്‍കി. തുടര്‍ന്ന് കർണാടക പൊലീസുമായി ബന്ധപ്പെട്ട് സൈബർ സെല്ലിന്റെ സഹായത്തോടുകൂടി പ്രതികളെ പിടികൂടുകയായിരുന്നു.
Tags:
Latest