ബാലുശേരി : കണ്ണൂരില്‍ പിണറായിയുണ്ടായ കാറപകടത്തില്‍ മരിച്ച ബാലുശേരി അറപ്പീടികയിലെ പുതുശ്ശേരി ലിനീഷ് കുമാറിന് (46) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കണ്ണൂര്‍ റജിമെന്റിലെ സൈനിക ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ജെ.സി.ഒ ആയിരുന്നു ലിനീഷ് കുമാര്‍. വെള്ളിയാഴ്ച രാത്രിയില്‍പിണറായിയില്‍ സഹപ്രവര്‍ത്തകന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷ ചടങ്ങില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പോയതായിരുന്നു. സഞ്ചരിച്ച കാര്‍ പാര്‍ക്കിങ്ങ് സ്ഥലത്തു നിന്നും പുറത്തേക്കെടുത്തപ്പോള്‍
റോഡില്‍ സഹപ്രവര്‍ത്തകരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന ലിനീഷിനെ ഇടിക്കുകയായിരുന്നു. ഉടനെ കണ്ണൂര്‍ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന രണ്ടു സൈനികര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകീട്ട് വീട്ടിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരിച്ചു. നിരവധിപേര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. പിതാവ്:പരേതനായ ഉണ്ണികൃഷ്ണന്‍.മാതാവ്: കാര്‍ത്യായനി. ഭാര്യ:സൗമ്യ.മക്കള്‍: ആരാധ്യ,അലംകൃത.സഹോദരങ്ങള്‍:നിഷിത,അനീഷ്.
➖➖➖➖➖➖➖➖
➖➖➖➖➖➖➖➖
➖➖➖➖➖➖➖➖
കൂരാച്ചുണ്ട് വാർത്തകൾ
31 ᴡʜᴀᴛsᴀᴘᴘ ɢʀᴏᴜᴘs +Online Portal*
7000+ ആക്റ്റീവ് മെമ്പർമാർ
കുറഞ്ഞ ചിലവിൽ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ബന്ധപ്പെടൂ...
👇👇
+91 9562140040
കൂടുതൽ വാർത്തകൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഫോളോ ചെയ്യൂ_*
<==============================>
_Follow us:_
*✒️🅆🄷🄰🅃🅂🄰🄿🄿* _(Admin പോസ്റ്റുകൾ മാത്രം)_
https://chat.whatsapp.com/HqTsEIg1p5GDgdoZVAMN6N
