Trending

തലയാട് സ്വദേശിയായ യുവാവ് എടപ്പാളിൽ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു.




തലയാട്. : തലയാട് സ്വദേശിയായ യുവാവ് എടപ്പാളിൽ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ചെമ്പുങ്ങര അഫ്സൽ (35) ആണ് മരണപ്പെട്ടത്. ലോറിയിൽ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ വൈകുന്നേരം ലോഡെടുക്കാൻ വേണ്ടി വണ്ടിയുമായി എടപ്പാളിൽ എത്തിയ യുവാവ് നെഞ്ചുവേദനയെ തുടർന്ന് ലോറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ എടപ്പാൾ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എടപ്പാൾ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഉച്ചയോട്കൂടി സ്വദേശത്തേക്ക് കൊണ്ടു വരും

കബറടക്കം പിന്നീട് തലയാട് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post