കക്കയം : ഇന്നലെ രാവിലെ ഡാം സന്ദർശിച്ച് തിരിച്ചു പോവുകയായിരുന്ന കക്കയം, കല്ലാനോട് ,കൂരാച്ചുണ്ട് സ്വദേശികളായ ഏഴോളം വിദ്യാർത്ഥികളെയാണ് ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ഡാം സൈറ്റ് റോഡിലെ Bvc ക്കടുത്ത് നിന്ന് കൂട്ടമായി തേനീച്ചകൾ ആക്രമിച്ചത്.
ആക്രമണത്തിൽ പരുക്കു പറ്റിയ വിദ്യാർത്ഥികളെ ഡാം സൈറ്റ് പോലിസ് ,കെ സ് ഇ ബി ജീവനക്കാർ, ഹൈഡൽ ടൂറിസം ജീവനക്കാർ എന്നിവർ ചേർന്ന് സന്ദർഭോചിതമായി രക്ഷപ്പെടുത്തി., കക്കയം CHC യിലും, കൂരാച്ചുണ്ട് ഹോസ്പിറ്റലിലും എത്തി ച്ചു. വൈകിട്ടത്തോടെ എല്ലാവരെയും ഡിസ്ചാർജ് ചെയ്തു.
ആജ്ജൽ ജോൺസൺ, ഡി യോൺ സജി, ജോയൽ ബിജു.അനുരാഗ് ,ഡോൺ മാത്യു എന്നി വിദ്യാർത്ഥികൾക്കാണ് സാരമായ പരുക്ക് പറ്റിയത്.
