വട്ടച്ചിറ ഇടിഞ്ഞ കുന്ന് റോഡിൻറെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട നിർവഹിച്ചു .15 ലക്ഷം രൂപ ചെലവഴിച്ച 2022 23 വർഷത്തെ വാർഷിക പദ്ധതിയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യൂസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഓക്കേ അമ്മദ് . സിമിലിബിജു .സണ്ണി പുതിയ കുന്നേൽ . അരുൺ ജോസ് . വിജയൻ കിഴക്കേ മിത്തൽ . രാജൻ മാസ്റ്റർ സിബി കാരക്കാട്ട് സിന്റോ പടിഞ്ഞാറെ തൊട്ടിയിൽ . എന്നിവർ പ്രസംഗിച്ചു.