*കൂരാച്ചുണ്ട്* : കൂരാച്ചുണ്ടിൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യൻ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. കൂരാച്ചുണ്ടിൽ താമസിച്ചിരുന്ന റഷ്യൻ യുവതി കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആൺസുഹൃത്തിന്റെ ഉപദ്രവത്തെ തുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് സൂചന.
മൂന്നുമാസം മുമ്പാണ് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി റഷ്യൻ യുവതി കൂരാച്ചുണ്ടിലെത്തിയത്. തുടർന്ന് ഇയാൾക്കൊപ്പം കൂരാച്ചുണ്ട് കാളങ്ങാലിയിൽ താമസിച്ചുവരികയായിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്താൻ കഴിയാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വാർഡിലേക്ക് മാറ്റിയശേഷം ദ്വിഭാഷിയുടെ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. യുവതിയോടൊപ്പം താമസിച്ചിരുന്ന ആൺസുഹൃത്തിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.