ESZ/ ബഫൺ സോൺ വിഷയത്തിൽ കൃത്യമായ വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കുവാനും മാറി മാറി വന്ന സർക്കാരുകൾ ഈ വിഷയത്തിൽ എടുത്ത ജനവഞ്ചന തുറന്നു കാട്ടുന്നതിന് വേണ്ടിയും സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ചുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും എന്ന യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി കിഫ നടത്തുന്ന കർഷക പ്രധിരോധ സദസ്സുകൾക്ക് കക്കയത്തു തുടക്കം കുറിച്ചു.
കക്കയം പഞ്ചവടി പാലത്തിന്റെ സമീപത്ത് നിന്നും ആരംഭിച്ച കർഷക പ്രതിരോധ മാർചിൽ നൂറുകണക്കിന് കർഷകർ അണി ചേർന്നു.
കക്കയം അങ്ങാടിയിൽ നടന്ന പൊതു സമ്മേളനം കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. നിയമപരമായി ഫൈനൽ നോട്ടിഫിക്കേഷൻ വരാത്ത മലബാർ വന്യജീവി സങ്കേതം തന്നെ റദ് ചെയ്യണമെന്ന് അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു.
ഷെല്ലി ജോസ്, അഡ്വ ജോസി ജേക്കബ്, മനോജ് കുംബ്ളാനിക്കൽ, റെജി ചാക്കോ, ഷാജു ചെത്തിപ്പുഴ എന്നിവർ പ്രസംഗിച്ചു

