Trending

കാർഷിക അറിവുകൾ



🎋🌱🎋🌱🎋🌱🎋🌱

*🌴ചീരയ്ക്ക് ഉണ്ടാകാന്‍ ഇടയുള്ള രോഗങ്ങള്‍🌴*
➿➿➿➿➿➿➿

```കേരളത്തിലെ കാലാവസ്ഥയില്‍ വര്ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര എങ്കിലും നല്ല മഴക്കാലത്ത് ചുവന്ന ചീര നടാതിരിക്കുന്നതാണ് നല്ലത്.

ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.പല തരത്തിലുള്ള ചീരകള്‍ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു. അമരന്താഷ്യ വിഭാഗത്തിലുള്ളതാണ് പൊതുവേ ഉപയോഗിക്കുന്നതെങ്കിലും മറ്റ് വര്‍ഗ്ഗത്തില്‍പ്പെട്ടവയും ഉപയോഗിക്കാം.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*രോഗങ്ങള്‍ / കീടങ്ങള്‍*

```ചുവന്ന ചീരയില്‍ കാണപ്പെടുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളില്‍ പുള്ളിക്കുത്തുകള്‍ ഉണ്ടാകുന്നു. ക്രമേണ ഇലകള്‍ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു.

പക്ഷേ പച്ച നിറത്തില്‍ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാല്‍ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാല്‍ രണ്ടിനങ്ങളും ഇടകലര്‍ത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന് ഉപകരിക്കും.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
കഴിവതും ചെടികള്‍ നനയ്ക്കുന്നത് മണ്‍ പരപ്പിലൂടെ ആയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുന്നതിന് ഉപകരിക്കും. ഡൈത്തേണ്‍ എം 45 എന്ന രാസകീടനാശിനി വെള്ളത്തില്‍ കലക്കി ചെടി മുഴുവന്‍ നനയത്തക്കവിധം തളിക്കുകയും; പാല്‍കായം സോഡാപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളത്തില്‍ കലക്കി ഉപയോഗിക്കുകയുമാവാം.```

കടപ്പാട് : ഓൺലൈൻ (കെ. ജാഷിദ് )
🌿☘️🌿☘️🌿☘️🌿☘️
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post