Trending

മലയോരത്തു നിന്നു നക്ഷത്ര തിളക്കം..


കൂരാച്ചുണ്ട്: സംസ്ഥാന സ്കൂൾ കായികമേളയിൽ അധ്യാപക വിഭാഗത്തിൽ മിന്നുന്ന പ്രവർത്തനം കാഴ്ച്ച വച്ചു കൂരാച്ചുണ്ട്, കരികണ്ടൻപാറ സ്വദേശിനി. 200 മീറ്റർ ഓട്ടത്തിലും ,ലോംഗ് ജംപിലും ഒന്നാം സ്ഥാനം നേടിയാണ് കരികണ്ടൻപാറ കുന്നക്കാട്ട് മനുവിൻ്റെ ഭാര്യ ഡെൽന ജോർജ്ജ് മലയോരത്തിൻ്റെ അഭിമാനമായത്. കുളത്തുവയൽ നെടുമല ബാബു - ഡെയിസി ദമ്പതികളുടെ മൂത്ത മകളാണ് ഡെൽന, സ്കൂൾ കാലഘട്ടം മുതൽ കായിക രംഗത്ത് മിന്നുന്ന പ്രവർത്തനമാണ് ഡെൽന നടത്തിയിരുന്നത്.ലക്ഷ്യത്തിലേയ്ക്കുള്ള പോരാട്ടത്തിൽ മാതൃകയായി മാറിയിരിക്കുകയാണ് പെരുവണ്ണാമൂഴി ഫാത്തിമ എ യു.പി സ്കൂളിലെ അധ്യാപകയായ ഡെൽന.

Post a Comment

Previous Post Next Post