കൂരാച്ചുണ്ട്. : നവംബർ 7,8,9,1 0 തിയതികളിൽ കൂരാച്ചുണ്ടിൽ നടക്കുന്ന സബ്ജില്ലാ കലോത്സവത്തിന്റെ സപ്ലിമെൻറ് സെൻ്റ് തോമസ് സ്കൂൾ മാനേജർ ഫാ.വിൻസൻറ് കണ്ടത്തിൽ പ്രകാശനം ചെയ്തു . കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട അധ്യക്ഷം വഹിച്ച ചടങ്ങിൽ വാർഡ് മെംബർ ഒ.കെ. അഹമ്മദ് ,വിൻസി തോമസ് ,വിൽസൺ പാത്തിച്ചാലിൽ ,പിറ്റിഎ പ്രസിഡൻ്റ് ജോബി ഫ്രാൻസിസ് ,പ്രധാനാധ്യാപകരായ ലൗലി സെബാസ്റ്യൻ ,ജേക്കബ് കോച്ചേരി, ബിജുമാത്യു എന്നിവർ സംസാരിച്ചു .
