Trending

വ്യാജ വാറ്റു കേന്ദ്രങ്ങൾ നശിപ്പിച്ചു




 താമരശ്ശേരി റേഞ്ച് എക്സൈസ് സർക്കിൾ പാർട്ടി  കോഴിക്കോട്  ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴി ചാലിൽ നൽകിയ രഹസ്യവിവരത്തെത്തുടർന്ന് തലയാട് ചമൽ കേളൻ മൂല എന്നിവിടങ്ങളിൽ  നടത്തിയ വ്യാപകമായ റെയ്ഡിൽ രണ്ടു വ്യാജവാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി. ബാരലു കളിൽ സൂക്ഷിച്ചുവെച്ച 940 ലിറ്റർ വാഷും രണ്ടു സെറ്റ് വാറ്റുപകരണങ്ങളും, ഗ്യാസ് കുറ്റിയും ഗ്യാസ് അടുപ്പും  കണ്ടെത്തി കേസ് ആക്കി. പ്രിവൻ്റീവ് ഓഫീസർ സഹദേവൻറെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ POചന്ദ്രൻ കുഴിച്ചാലിൽ, CEO ആരിഫ് എന്നിവരടങ്ങിയ പാർട്ടിയാണ് കേസ്സെടുത്തത് .

Post a Comment

Previous Post Next Post