താമരശ്ശേരി: താമരശ്ശേരിയിലെ മാധ്യമ പ്രവർത്തകർ മജീദ് താമരശ്ശേരിയെ വീട്ടിൽക്കയറി അക്രമിക്കുകയും, വീട്ടുകാർക്ക് നേരെ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു.
താമരശ്ശേരി ചുങ്കത്തെ വെയ് വ്സ് ബ്യൂട്ടീ സലൂൺ ജീവനക്കാരനായ ചുണ്ടക്കുന്നുമ്മൽ താമസിക്കുന്ന റഹീം, ചുണ്ടക്കുന്ന് മുനീർ, ചുണ്ടക്കുന്ന് ഹാരിസ് എന്ന ബാവ, ഉല്ലാസ് കോളനിയിൽ ഷരീഫുദ്ദീൻ, കോരങ്ങാട് ലക്ഷം വീട് അസ്ലം എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഞായറാഴ്ച ഉച്ചക്ക് 11 മണിയോടെയാണ് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം കലറക്കാംപൊയിൽ വീടിൻ്റെ മുറ്റത്ത് നിൽക്കുംമ്പോൾ ഗുണ്ടാസംഘം അക്രമിച്ചത്.25 ഓളം പേർ വീടു വളയുകയും, അഞ്ചു പേർ ചേർന്ന് മർദ്ദിക്കകയുമായിരുന്നു.
ഒന്നര വർഷമായി നോട്ടമിട്ടിരിക്കുകയാണെന്നും, ഇതു കൊണ്ട് അവസാനിക്കുകയില്ലായെന്നും, കുടുംബത്തെ ഒന്നടങ്കം ശരിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്.
ലഹരി മാഫിയകൾക്കും, ക്വട്ടേഷൻ സംഘങ്ങൾക്കുമെതിരെ വാർത്തകൾ നൽകിയതാവാം പകക്ക് കാരണമെന്നാണ് നിഗമനം.
അക്രമിസംഘത്തിൽപ്പെട്ടവരെ ആദ്യം വാഹനത്തിൽ സ്ഥലത്ത് എത്തിച്ചത് നിരവധി കേസുകളിൽ പ്രതിയായ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ആളായിരുന്നു.