കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്ത് CDS നടപ്പാക്കുന്ന മുട്ടാഗ്രാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ, പോളി കാരക്കട ഉദ്ഘാടനം ചെയ്തു .
എടക്കര അഗ്രോ പ്രൊഡ്യൂസർ കമ്പനിയാണ് പദ്ധതി നിർവ്വഹണം നടത്തുന്നത്. കമ്പനി ഓർഡിനേറ്റർ ബിജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മേൽക്കൂരയുള്ള ഹൈടെക് കൂട്, 25 BV 380 കോഴി, മുട്ടയിട്ടു തുടങ്ങുന്നത് വരെയുള്ള തീറ്റ, ഗ്രോബാഗ്, പച്ചക്കറി വിത്ത് എന്നിവയാണ് ഒരാൾക്ക് നൽകുന്നത്. പഞ്ചായത്തിൽ 100 പേർക്കാണ് പദ്ധതി നടപ്പാക്കുന്നത്. കാനറാ ബാങ്ക് ഗുണഭോക്താക്കൾക്ക് JLG വായ്പ നൽകി. കോഴിമുട്ടയിൽ സ്വയംപര്യാപ്തത കൈവരിക്കുവാൻ MGNREGS വഴിയും കോഴിക്കർഷകരെ സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് അഭിപ്രായപെട്ടു.