തിരുവനന്തപുരം : റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീമിൽ ചേർന്നിട്ടില്ലാത്ത റബർ കർ ഷകർക്ക് നവംബർ 30 വരെ അപേക്ഷിക്കാം.
പദ്ധതിയുടെ എട്ടാം ഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായാണ്, ഇതുവരെ റജിസ്റ്റർ ചെയ്യാത്തവർക്ക് അവസരം നൽകുന്നത്. ആധാർ, തിരഞ്ഞ ടുപ്പു തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഡവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെ ങ്കിലുമൊന്ന് തിരിച്ചറിയൽ രേഖയായി ഹാജരാക്കണം.
ഇപ്പോൾ റജിസ്റ്റർ ചെയ്യുന്നവർക്ക് കഴിഞ്ഞ ജൂലൈ 1 മുതലുള്ള ബില്ലുകളേ സമർപ്പിക്കാനാകൂ. ഒരിക്കൽ റജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല.
റജിസ്റ്റർ ചെയ്ത എല്ലാ കർഷകരും 2022-23 വർഷ ത്തെ ഭൂനികുതി രസീത് റബർ ഉൽപാദക സംഘത്തിൽ സമർപ്പിച്ച് റജിസ്ട്രേഷൻ പുതുക്കണം. എങ്കിലേ സബ്സിഡി ലഭിക്കൂ.