കൂരാച്ചുണ്ട് : ബാലുശ്ശേരി MLA അഡ്വ സച്ചിൻ ദേവിന്റെ അദ്ധ്യക്ഷതയിൽ ബഹു: കേരള കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ആഗസ്ത് 8 ന് രാവിലെ 10 മണിക്ക് പാരിഷ് ഹാളിൽ വെച്ച് നിർവ്വഹിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അനിത മുഖ്യാതിഥിയാവുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട അക്കാദമിയുടെ ലോഗോ പ്രകാശനം ചെയ്യും. കൂരാച്ചുണ്ട് ഫെറോന വികാരിയും സ്കൂൾ മാനേജറുമായ ഫാദർ വിൻസന്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും കൂരാച്ചുണ്ടിലെ രാഷ്ട്രീയ സാമൂഹിക സംഘടന നേതൃത്വങ്ങൾ ആശംസകൾ നേരുകയും ചെയ്യും