രാമനാട്ടുകര: പാത്രം തലയിൽ കുടുങ്ങിയ രണ്ടുവയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാസേന. കോഴിക്കോട് മൈലാമ്പടി വെളുത്തേടത്ത് വീട്ടിൽ സജീവ് കുമാറിന്റെ മകൻ അമർനാഥിന്റെ തലയിലാണ് അലൂമിനിയം പാത്രം കുടുങ്ങിയത്.
ഏറെ പണിപ്പെട്ടിട്ടും പാത്രം ഊരിയെടുക്കാൻ സാധിക്കാതെ വന്നതോടെ അയൽക്കാരായ വിബീഷ്, പ്രതീഷ് എന്നിവർ കുഞ്ഞിനെ മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിൽ എത്തിച്ചു സഹായംതേടുകയായിരുന്നു. പാത്രം തലയിൽ കുടുങ്ങിയ നിലയിൽ സ്റ്റേഷനിലെത്തിയ കുട്ടിക്കായി വളരെ കരുതലോടെ ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തി. പാത്രം മുറിച്ചുമാറ്റിയതോടെ പരിഭ്രമിച്ചെത്തിയവർ കുഞ്ഞുമായി സുരക്ഷിതമായി വീട്ടിലേക്കു മടങ്ങി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ. സജിലൻ, സേനാംഗങ്ങളായ ഇ.എം. റഫീഖ്, ശിവദാസൻ, കെ.എം. ജിഗേഷ്, പി. അനൂപ്, സി.പി. ബിനീഷ്, പി. രാഹുൽ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags:
Latest